
ഇതോടെ, സുരക്ഷാ ജീവനക്കാര്‍ ലിഡിയയെ പിടിച്ചുമാറ്റി ഹാളിനു പുറത്തേക്കു കൊണ്ടുപോയി. ഈ സമയം ഇതു നിങ്ങളുടെ നാടുമല്ല, നിങ്ങളെന്‍റെ രാജാവുമല്ലെന്ന് ലിഡിയ വിളിച്ചുപറഞ്ഞു.
വിക്റ്റോറിയയില്‍ നിന്നുള്ള സ്വതന്ത്ര സെനറ്ററാണു ലിഡിയ. ബ്രിട്ടിഷ് കുടിയേറ്റക്കാര്‍ നടത്തിയ കൂട്ടക്കൊലയുടെ ചരിത്രമുണ്ട് ഓസ്ട്രേലിയയ്ക്ക്. 100 വര്‍ഷത്തിലേറെയായി ബ്രിട്ടിഷ് കോളനിയായിരിക്കെ ആയിരക്കണക്കിന് ഓസ്ട്രേലിയന്‍ ആദിവാസി ജനത കൊല്ലപ്പെട്ടിരുന്നു. 1901ല്‍ രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഇപ്പോഴും റിപ്പബ്ളിക്കായിട്ടില്ല. ബ്രിട്ടിഷ് രാജാവാണ് ഇപ്പോഴും രാഷ്ട്രത്തലവന്‍.
ലിഡിയ ഇതാദ്യമല്ല പൊതുവേദിയില്‍ പ്രതിഷേധിക്കുന്നത്. 2022ല്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എലിസബത്ത് രാജ്ഞിയെ സേവിക്കുമെന്ന് പറയുന്ന ഭാഗത്ത് മുഷ്ടി ചുരുട്ടി ഉയര്‍ത്തിക്കാട്ടിയത് വിവാദമായിരുന്നു.

Comments: